കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വീണ്ടും ജംബോ കമ്മിറ്റിയെ തെരഞ്ഞെടുത്തുകൊണ്ടാണ് കെ.എസ്.യു പുനസംഘടിപ്പിച്ചത്. പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍ വിവാദം.
പ്രസിഡന്റ് ഉള്‍പ്പെടെ 101 പേര്‍ അടങ്ങുന്നതാണ് കെഎസ്യുവിന്റെ പുതിയ സംസ്ഥാന കമ്മിറ്റി. അലോഷ്യസ് സേവിയര്‍ പ്രസിഡന്റായ സംസ്ഥാന കമ്മിറ്റിയില്‍ നേരത്തെ വൈസ് പ്രസിഡന്റുമാരായിരുന്ന മുഹമ്മദ് ഷംനാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരായി ഉയര്‍ത്തി. ഇതിനു പുറമേ നാലു വൈസ് പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തു. 30 ജനറല്‍ സെക്രട്ടറിമാരും 21 സംസ്ഥാന കണ്‍വീനര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടു. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ 43 പേരാണ് ഉള്ളത്. 14 ജില്ലകളിലും കെഎസ്യുവിന് പുതിയ പ്രസിഡന്റായി.
അതേ സമയം പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവുമെത്തി. കെപിസിസിയില്‍ നിന്ന് കെഎസ്യുവിന്റെ ചുമതലയുണ്ടായിരുന്ന അഡ്വക്കേറ്റ് കെ ജയന്ത് , വി.ടി ബല്‍റാം എന്നിവര്‍ ചുമതല രാജിവെച്ചു. എന്‍ എസ് യു പുറത്തിറക്കിയ പട്ടികയില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് ആരോപിച്ചാണ് രാജി. നേരത്തെ തീരുമാനിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ അവിവാഹിതര്‍ മാത്രം മതിയെന്ന മാനദണ്ഡം പാലിക്കപ്പെട്ടിട്ടില്ല. ഒപ്പം കമ്മിറ്റിയില്‍ 40 പേര്‍ മതിയെന്ന തീരുമാനവും നടപ്പിലായില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




