Section

malabari-logo-mobile

അച്ചടക്ക നടപടി; ഹരിത നേതാക്കള്‍ കോടതിയെ സമീപിച്ചേക്കും

HIGHLIGHTS : Disciplinary action; Haritha leaders may approach the court

കോഴിക്കോട് :തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തി എന്നാരോപിച്ച് ഹരിത പിരിച്ചുവിട്ട നടപടിക്കെതിരെ ഹരിത കോടതിയിലേക്ക് നീങ്ങുമെന്ന് സൂചന. ഭരണഘടനാപരമായി പാര്‍ട്ടിയുടെ ഉന്നതാധികാരസമിതിക്ക് അച്ചടക്കനടപടിയെടുക്കാനാവില്ലെന്നും ഈ നടപടി നിയമവിരുദ്ധമാണെന്നും ഇവര്‍ സൂചിപ്പിക്കുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള ആലോചനകള്‍ നടക്കുന്നുവന്നാണ് റിപ്പോര്‍ട്ട്.

എംഎസ്എഫ് നേതാക്കള്‍ യോഗത്തില്‍ നടത്തിയ ലൈംഗിക അധിക്ഷേപത്തിനെതിരെ വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വിലക്കണമെന്ന അന്ത്യശാസനത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി ഇന്ന് ഹരിതകമ്മറ്റി തന്നെ പിരിച്ചുവിട്ടത്.

sameeksha-malabarinews

നീതി കിട്ടാന്‍ വേണ്ടി ഏതറ്റം വരെയും പോകുമെന്നും ഹരിത നേതാക്കള്‍ പറഞ്ഞു. സംസ്ഥാനകമ്മറ്റിയിലെ 10 വനിതാനേതാക്കളാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.

ഇതിനിടെ മുസ്ലീംലീഗിന്റെ നടപടിയെ എതിര്‍ത്തും, അനുകൂലിച്ചും സംഘടനകളും രംഗത്തെത്തി.

ഹരിതയെ പിരിച്ചുവിട്ട നടപടി സ്ത്രീ വിരുദ്ധതയാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ പറഞ്ഞു. ഉചിതമായ തീരുമാനമെന്നും, ഹരിതയുടേത് അച്ചടക്കം ലംഘനമെന്നും, ഈ കമ്മിറ്റി കാലഹരണപ്പെട്ടതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!