മതം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക് ലൈവില്‍ പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍; ഇനി പേര് രാമസിംഹന്‍

മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് മലയാള ചലച്ചിത്ര സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ അലി അക്ബര്‍. ഫെയ്‌സ് ബുക്ക ്‌ലൈവിലൂടെയാണ് അലി അക്ബര്‍ പ്രഖ്യാപനം നടത്തിയത്.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തക്ക് നേരെ ഫെയ്‌സ്ബുക്കില് ആഹ്ലാദ പ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നുമാണ് അക്ബര്‍ ലൈവില്‍ പറഞ്ഞത്
എന്നാല്‍ ലൈവ് വീഡിയയിലെ വര്‍ഗ്ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി സംവിധായകന്റെ അകൗണ്ട് ഫേസ്ബുക്ക് തടഞ്ഞു.

ഇതിന് പിന്നാലെ മറ്റൊരു ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് മതം വിടുന്നതായ പ്രഖ്യാപനം നടത്തിയത്. തനിക്കോ തന്റെ കുടുംബത്തിനോ മതമില്ലെന്നും അലി അക്ബര്‍ പറയുന്നുണ്ട്.

ഇനി ഹിന്ദു ധര്‍മ്മത്തിലേക്കാണ് പോകുന്നതെന്നും നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹനെന്ന് വിളിക്കാമെന്നും അലി അക്ബര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top