കാറിടിച്ച് വീണ സ്‌കൂട്ടര്‍ യാത്രക്കാരി ടിപ്പര്‍ ലോറി കയറി മരിച്ചു

കോഴിക്കോട്:  ബാലുശ്ശേരി മഞ്ഞപ്പാലത്തിനടുത്ത് കാറിടിച്ച് വീണ് സ്‌കൂട്ടര്‍ യാത്രക്കാരി ടിപ്പര്‍ ലോറി കയറി മരിച്ചു. നരിക്കുനി സ്വദേശിനി ബിനില(41) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ് അതിദാരുണമായ അപകടമുണ്ടായത്. ഇവരുടെ സ്‌കൂട്ടറിലിടിച്ച കാര്‍ നിര്‍ത്താതെ പോയി. കാറിന്റെ ഇടിയില്‍ നടുറോഡിലേക്ക് തെറിച്ചുവീണ ബിനിലയുടെ ശരീരത്തിലൂടെ അതേ ദിശയില്‍ വന്ന ടിപ്പര്‍ കയറുകായിരുന്നു.

നിര്‍ത്താതെ പോയ കാറിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടങ്ങി.

ബിനിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൂട്ടാലിട കോണിപ്പുറത്ത് ചാലില്‍ ദാമോദരന്‍ നായരുടെയും ദേവകി അമ്മയുടെയും മകളാണ് ബിനില, ഭര്‍ത്താവ്; സത്യന്‍, മക്കള്‍; അദിന്‍ ജിത്ത് അമര്‍ജിത്ത്.

Share news
error: Content is protected !!
Scroll to Top