മലപ്പുറം: ‘പൊതുയിടം എന്റേതും’ മുദ്രാവാക്യമുയര്‍ത്തി സ്ത്രീകളുടെ രാത്രി നടത്തം. സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ് ലിംഗാധിഷ്ഠിത വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ പൊതുബോധം ഉയര്‍ത്താന്‍ പരിപാടി സംഘടിപ്പിച്ചത്.
ജില്ലയില്‍ 29 കേന്ദ്രങ്ങളില്‍ പരിപാടി നടന്നു. മനുഷ്യാവകാശ ദിവസമായ വെള്ളിമുതല്‍ വനിതാദിനമായ മാര്‍ച്ച് എട്ടുവരെ വിവിധ ദിവസങ്ങളില്‍ പരിപാടി നടക്കും.
മലപ്പുറത്ത് കുന്നുമ്മല്‍ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡ് പരിസരം മുതല്‍ കോട്ടപ്പടി ജങ്ഷന്‍ വരെയായിരുന്നു നടത്തം. അഞ്ചും ആറും പേരുള്ള ചെറു സംഘമായി രാത്രി 10 മുതല്‍ 12 വരെയാണ് നടന്നത്. ഫ്‌ലാഷ്മോബും അരങ്ങേറി.




