ദിലീപിന് തിരിച്ചടി;വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വധഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ദിലീപിന്റെ ഹര്‍ജി തള്ളിയത്.

കേസില്‍ അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസ് സിബിഐക്ക് വിടാനും ഹൈക്കോടതി തയ്യാറായിട്ടില്ല.

വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നത്തിയെന്നാണ് കേസ്.

 

Share news
error: Content is protected !!
Scroll to Top