Section

malabari-logo-mobile

ദിലീപിനെ ചോദ്യം ചെയ്യും

HIGHLIGHTS : Dileep will be questioned

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മണിമുതല്‍ രാത്രി എട്ടുമണിവരെയാണ് ചോദ്യം ചെയ്യലിന് അനുമതിയുള്ളത്. ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിക്കുന്നത്.

sameeksha-malabarinews

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് എന്‍ സൂരജ് ,ബന്ധു അപ്പു , സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം.

ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താനായി ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്നും അതുകൊണ്ടുതന്നെ ജാമ്യംഅനുവദിക്കരുതെന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡയില്‍ ചോദ്യം ചെയ്യണമെന്നും എന്നാലെ സത്യം പുറത്ത് കൊണ്ടുവരാന്‍ സാധിക്കുവെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.അതെസമയം കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജാമ്യഹര്‍ജിയെ എതിര്‍ത്ത് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന് വേണ്ടി മുതിര്‍ന്ന് അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് കോടതിയില്‍ ഹാജരായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!