Section

malabari-logo-mobile

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം; തീരുമാനമായില്ല;നാളെയും വാദം തുടരും

HIGHLIGHTS : Dileep granted anticipatory bail; No decision; argument will continue tomorrow

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യം തീരുമാനമായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും. ഇന്നു പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. ഗൂഢാലോചന കേസിന്റെ എഫ്‌ഐആറില്‍ ഊന്നിയുള്ള പ്രതിഭാഗവാദം, രണ്ടു മണിക്കൂറിലേറെ നീണ്ടു. നാളെ ഉച്ചയ്ക്ക് 1.45ന് പ്രോസിക്യൂഷന്റെ വാദം കേള്‍ക്കും. ജസ്റ്റിസ് പി. ഗോപിനാഥാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

ഓഡിയോ ശബ്ദത്തില്‍ താന്‍ പരാര്‍മര്‍ശം നടത്തുമ്പോള്‍ മറ്റാരും പ്രതികരിക്കുന്നില്ല, പിന്നെയെങ്ങനെ തനിക്കെതിരെ ഗൂഢാലോചന നിലനില്‍ക്കുമെന്നും ഇന്നത്തെ വാദത്തിൽ ദിലീപ്  ചോദിക്കുന്നു. സാംസ്ങ് ടാബില്‍ ബാലചന്ദ്രകുമാര്‍ തന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു എന്നാണ് പറയുന്നത്. പക്ഷേ അത് പോലീസിന്റെ മുന്‍പില്‍ ഹാജരാക്കിയിട്ടില്ല. ടാബില്‍ നിന്ന് ലാപ്‌ടോപ്പിലേക്ക് മാറ്റി എന്ന് പറയുന്നു. അപ്പോള്‍ എന്തൊക്കെ കൃത്രിമം അതില്‍ നടക്കാം എന്നും ദിലീപ് ആരേപിച്ചു. ടാബ് കേടായി എന്ന് പറയുന്നു. ലാപ്‌ടോപ് എവിടെ എന്നാണ് ദിലീപ് ചോദ്യച്ചു. ആകെ ഹാജരാക്കിയിരിക്കുന്നത് പെന്‍ഡ്രൈവ് മാത്രമാണ്. എന്തൊക്കെ കൃത്രിമം അതില്‍ നടക്കാം. ഇത്രയും ആളുകള്‍ അവിടെ ഇരിക്കുമ്പോള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്ത് എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത് എന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. പലഘട്ടങ്ങളിലായി റെക്കോര്‍ഡ് നടത്തിയത് എന്ന് പറയുന്നത്. അവിടുന്നും ഇവിടുന്നു ഉള്ള സംഭാഷണ ശകലങ്ങള്‍ ആണ് എന്നാണ് പറയുന്നത്, അത് എങ്ങനെ കോടതി വിശ്വാസത്തില്‍ എടുക്കുമെന്ന് ദിലീപ് ചോദിക്കുന്നു.

sameeksha-malabarinews

അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്ന് ദിലീപ് വാദിച്ചു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെട്ടെന്ന് പ്രോസിക്യൂഷന്‍ തിരിച്ചറിഞ്ഞു. പ്രധാന സാക്ഷികള്‍ പലരും ദിലീപിന് അനുകൂലം ആയി പറഞ്ഞു. അത് മനസ്സിലാക്കിയ പൊലീസിന്റെ കളിയാണിതെന്നും ദിലീപ് വാദിക്കുന്നു. വീട്ടിലിരുന്ന കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഢാലോചന ആകും. ദിലീപ് പറയുന്നത് മറ്റ് പ്രതികള്‍ കേട്ടാല്‍ ഗൂഢാലോചനയാകുമോ. ശബ്ദരേഖയുടെ ആധികാരികതയെ ദിലീപ് ചോദ്യം ചെയ്തു. ഒരു ദിവസം 24 തവണ റെക്കോഡ് ചെയ്തു എന്നു പറയുന്നു. ഇത്രയും ആള്‍ക്കാരുടെ ഒപ്പമിരിക്കുമ്പോള്‍ അത് എങ്ങനെ സാധിക്കും,
എല്ലാം കെട്ടിച്ചമച്ചതാണെന്നും ദിലീപ് വാദിച്ചു.

താനുമായി ഒരു സിനിമ ചെയ്യാമോ എന്ന് ബാലചന്ദ്രകുമാര്‍ ചോദിച്ചിരുന്നു, അത് അനൗണ്‍സ് ചെയ്യണമെന്ന് പറഞ്ഞു. അതായിരുന്നു അയാളുടെ ആവശ്യം എന്നും ദിലീപ് വാദിക്കുന്നു. ബാലചന്ദ്രകുമാറിന് തന്നോട് വിരോധമുണ്ട്. താന്‍ ബൈജു പൌലോസിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു, ബൈജു പൌലോസിന്റെ മൊബൈല്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യം ബൈജു പൌലോസിനുണ്ടെന്നും ദിലീപ് വാദിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!