ബിജു മേനോനും ദിലീപും വീണ്ടുമൊന്നിയ്ക്കുന്നു

104869സ്ത്രീ വിഷയങ്ങളില്‍ താല്‍പര്യമുള്ള രണ്ടു ഡോക്ടര്‍മാര്‍. അതിലൊരാള്‍ ദിലീപ്. മറ്റേയാള്‍ ബിജു മേനോനും. ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ ദിലീപും ബിജുമേനോനും പുതിയൊരു ഹിറ്റിനായി വീണ്ടും ഒന്നിക്കുകയാണ്.

മായാമോഹിനിയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ഈ കൂട്ടുകെട്ട് ഒരുക്കുന്നത് ജയസൂര്യയാണ്. സ്പീഡ് ട്രാക്ക്, എയ്ഞ്ചല്‍ ജോണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദിലീപ് തന്നെ.

സംവിധായകന്റെതാണ് കഥയും തിരക്കഥയും. ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥയൊരുങ്ങുന്നത്. ജയസൂര്യയുടെ ആദ്യ ചിത്രത്തിലും ദിലീപ് തന്നെയായിരുന്നു നായകന്‍. സ്‌പോര്‍ട്‌സിന്റെ പശ്ചാത്തലത്തിലായുന്നു സിനിമയൊരുക്കിയിരുന്നത്. ചാര്‍മിയായിരുന്നു നായിക. ആവറേജ് ഹിറ്റായിരുന്നു ചിത്രം.

രണ്ടാമത്തെ ചിത്രമായ എയ്ഞ്ചല്‍ ജോണില്‍ മോഹന്‍ലാല്‍ അതിഥി താരമായിരുന്നു. ഭാഗ്യരാജിന്റെ മകന്‍ ശന്തനു ആയിരുന്നു നായകന്‍. പക്ഷേ, ചിത്രം വന്‍ പരാജയമായിരുന്നു.

ദിലീപിന്റെ ക്രിസ്മസ് ചിത്രം മിക്കവാറും ഇതായിരിക്കും. മുഴുനീള കോമഡിചിത്രമാണിത്. നായികമാരെ തീരുമാനിച്ചിട്ടില്ല. ഏറെക്കാലത്തിനു ശേഷം ദിലീപ് ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണിത്.
——-

Share news
error: Content is protected !!
Scroll to Top