പിടിയിലായത് ബീവറേജ് പൂട്ടിക്കാന്‍ സമരം ചെയ്‌തയാള്‍
പരപ്പനങ്ങാടി:: വിദേശമദ്യം വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാവ് പിടിയിലായി. കോട്ടത്തറ സ്വദേശി പുതിയോട്ടില്‍ സജിത്ത്(31) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രാമനാട്ടുകരയില്‍ നിന്നും മദ്യം വാങ്ങി കോട്ടത്തറയില്‍ വില്‍പ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഇയാളുടെ കൈവശം അനധികൃതമായി സൂക്ഷിച്ചിരുന്ന ആറു കുപ്പി മദ്യവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പരപ്പനങ്ങാടി എസ് ഐ ജയന്‍, സിപിഒമാരായ സലേഷ്, ബിജേഷ്, സുജേഷ്,അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




