ഡിജിറ്റല്‍ ടോക്കിംഗ് പുസ്തക നിര്‍മ്മാണ ശില്‍പശാല ആരംഭിച്ചു

കാഴ്ചവൈകല്യമുള്ളവര്‍ക്കായുള്ള പുസ്തക നിര്‍മ്മാണ രംഗത്തെ നൂതന സാങ്കേതിക വിദ്യയായ ഇ പബ് 3 (e pub 3) പ്രോട്ടോക്കോള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ടോക്കിംഗ് പുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള മൂന്ന് ദിവസത്തെ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിച്ചു. ഉദ്ഘാടനം രജിസ്ട്രാര്‍ പ്രൊഫ.എം.മനോഹരന്‍ നിര്‍വഹിച്ചു. ബുക്ക് ഷെയര്‍ ഏഷ്യാ തലവന്‍ ഡോ.ഹോമിയാര്‍ മൊബേദ്ജി, അബ്ദുല്‍ വാസിദ് എന്നിവരാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ സര്‍വകലാശാലാ ലൈബ്രറിയന്‍ ഡോ.ടി.എ.അബ്ദുല്‍ അസീസ് അധ്യക്ഷനായിരുന്നു. ഡോ.വി.എം.വിനോദ്, ഡോ.മുഹമ്മദ് ഹനീഫ, സി.എച്ച്.മാരിയത്ത് എന്നിവര്‍ സംസാരിച്ചു. സി.എച്ച്.എം.കെ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ശില്‍പശാല.

Related Articles