വിക്രം ലാന്‍ഡ് വിജയകരമായി വേര്‍പ്പെട്ടു

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണദൗത്യം ചന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ലാന്‍ഡര്‍ വേര്‍പ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പ്പെട്ടത്. ട്വിറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു.

ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും ഇനി വേറെ വേറെ നിയന്ത്രണത്തിലായിരിക്കും. രണ്ടുതവണകൂടി ദിശമാറ്റിയ ശേഷം ലാന്‍ഡറിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. ഇതിനുശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുളള ഇറക്കത്തിന് ഒരുക്കം ആരംഭിക്കും. ചന്ദ്രയാന്‍ രണ്ടിന് ഓര്‍ബിറ്റര്‍,ലാന്‍ഡര്‍(വിക്രം), റോവര്‍ എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളാണുള്ളത്. ലാന്‍ഡറിന്റെ പണി റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറക്കുക എന്നതാണ്.

Share news
error: Content is protected !!
Scroll to Top