Section

malabari-logo-mobile

പ്രളയബാധിതര്‍ക്ക് കലയുടെ കൈത്താങ്ങുമായ് തിരൂരില്‍ ചിത്രകാരന്‍മാര്‍

HIGHLIGHTS : തിരൂര്‍: ചിത്രകാരന്മാരുടെ വാട്‌സാപ് കൂട്ടായ്മയായ ആര്‍ട്ടിസവും ജെ.സി.ഐ. തിരൂര്‍ ലെജെന്‍സും ചേര്‍ന്ന് പ്രളയബാധിതരെ സഹായിക്കാനായി തിരൂര്‍ ടൗണ്‍ ഹാളില്...

തിരൂര്‍: ചിത്രകാരന്മാരുടെ വാട്‌സാപ് കൂട്ടായ്മയായ ആര്‍ട്ടിസവും ജെ.സി.ഐ. തിരൂര്‍ ലെജെന്‍സും ചേര്‍ന്ന് പ്രളയബാധിതരെ സഹായിക്കാനായി തിരൂര്‍ ടൗണ്‍ ഹാളില്‍ കലയുടെ കൈത്താങ്ങ് ഒരുക്കി.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയും ചിത്രകാരന്‍ ദിനേശ് മഞ്ചേരിയും തത്സമയ മുഖവര നടത്തി , കൂടെ കലാകാരന്മാരുടെ ചിത്രരചനയും ചിത്രം പ്രദര്‍ശനവും വില്‍പനയും നടന്നു. ചിത്രങ്ങള്‍ വിറ്റു കിട്ടിയ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.

sameeksha-malabarinews

ഉദ്ഘാടന ചടങ്ങില്‍ ജെസി ഐ ലെജെന്റ്‌സ് പ്രസിഡണ്ട് നിഖില്‍ അദ്ധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ ബാവ കല്ലിങ്ങല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.തിരൂര്‍ പ്രസ്‌ക്ലബ് ജോയിന്‍ സെക്രട്ടറിയും ചിത്രകാരനുമായ പ്രമോദ് മാക്കോത്ത്, ജെ.സി, ഐ.മുന്‍ മേഖലാ അദ്ധ്യക്ഷന്‍ അഡ്വ വിക്രം കുമാര്‍ , പ്രശസ്ത കലാകാരന്മാരായ സുരേഷ് തിരൂര്‍, സന്തോഷ് ഒഴൂര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍ട്ടിസം പ്രസിഡണ്ട് ജയചന്ദ്രന്‍ പുല്ലൂര്‍ സ്വാഗതവും നൗഷാദ് കുറ്റിപ്പുറം നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!