മലപ്പുറത്ത് ഓണചന്തകള്‍ ആരംഭിച്ചു

മലപ്പുറം: മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ രണ്ടു ഓണചന്തകള്‍ ആരംഭിച്ചു. കോട്ടപ്പടി ചെത്തുപാലത്ത് മുന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ് ആദ്യ വില്‍പ്പനോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി ഹനീഫ മാസ്റ്റര്‍, മുന്‍ ബാങ്ക് പ്രസിഡണ്ട് പി പി കുഞ്ഞാന്‍, സെക്രട്ടരി കെ പി രാജീവ്, ഡയരക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുന്നുമ്മലില്‍ ഓണചന്ത ജില്ലാ സഹകരണ ജോ രജിസ്ട്രാര്‍ കെ മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.

രാവിലെ 8 മണി മുതല്‍ രാത്രി 7 മണി വരെ ചന്ത പ്രവര്‍ത്തിക്കും.

Share news
error: Content is protected !!
Scroll to Top