ഡിജിറ്റല്‍ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കടലുണ്ടി പഞ്ചായത്തില്‍ ആരംഭിച്ച അഭിരാമി ക്രിയേഷന്‍സ് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ നിര്‍വഹിച്ചു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വനിതകള്‍ക്കു സ്വയം തൊഴില്‍ സംരംഭം ആരംഭിക്കല്‍ പദ്ധതി പ്രകാരമാണ് യൂണിറ്റ് ആരംഭിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി പാറശ്ശേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ടീച്ചര്‍, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സിന്ധു പ്രദീപ്, വിമ്മി, ബാദുഷ, രമേശ് എന്നിവര്‍ സംസാരിച്ചു. വ്യവസായ വികസന ഓഫീസര്‍ സുമ ടി പി റിപ്പോര്‍ട്ട്അവതരിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top