പരപ്പനങ്ങാടി റെയില്‍വേ പ്ലാറ്റ് ഫോമില്‍ ബ്രിഡ്ജിനായുള്ള കുഴി ; അപകടക്കെണിയാകുന്നു

പരപ്പനങ്ങാടി റെയില്‍വേ പ്ലാറ്റ് ഫോമില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനായി ഉണ്ടാക്കിയ വലിയ കുഴി അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു .

ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം എക്‌സ് പ്രസില്‍ കയറാനായി പ്ലാറ്റ്‌ഫോമിലൂടെ നടന്നു നീങ്ങിയ യാത്രക്കാരി കുഴിയില്‍ വീണു. ഇത്തരം നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ ആവിശ്യമായ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. കൂടതെ, മറ ഉപയാഗിച്ച് ഈ ഭാഗം മറക്കണമെന്ന മാനദണ്ഡം പാലിച്ചിട്ടില്ല. ഇതാണ് യാത്രക്കാര്‍ അപകടത്തില്‍ പെടാന്‍ കാരണം.

രാത്രിയിലാകട്ടെ പ്ലാറ്റ്‌ഫോമില്‍ മുഴവന്‍ സ്ഥലത്തും വെളിച്ചമില്ലാത്ത സമയത്ത് ഇത്തരം കുഴികള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ എത്രയും വേഗത്തില്‍ അനകൂലമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top