ലോറിയില്‍നിന്ന് ഡീസല്‍ മോഷണം; 2 പേര്‍ പിടിയില്‍

HIGHLIGHTS : Diesel theft from lorry; 2 persons arrested

പൊന്നാനി: പുഴമ്പ്രത്ത് നിര്‍ത്തിയിട്ട ലോറി യില്‍നിന്ന് ഡീസല്‍ മോഷ്ടിച്ച രണ്ടുപേരെ പൊന്നാനി പൊ ലീസ് അറസ്റ്റ് ചെയ്തു. പാലക്കാ ട് തൃത്താല കൂടല്ലൂര്‍ കാടംകുള ത്തില്‍ മുസ്തഫ (29), കുമ്പിടി പൊറ്റമ്മേല്‍ മുഫീദ് (27) എന്നി വരാണ് അറസ്റ്റിലായത്.

വാട കക്കെടുത്ത കാറില്‍ കറങ്ങി റോഡരികില്‍ നിര്‍ത്തിയിട്ടിരി ക്കുന്ന വാഹനങ്ങളില്‍നിന്ന് ഡീസല്‍ മോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതി. മുസ്തഫയ് ക്കെതിരെ പൊന്നാനി, കാടാ മ്പുഴ, മലപ്പുറം പൊലീസ് സ്റ്റേഷനുകളില്‍ ചന്ദന മോഷ ണക്കേസുമുണ്ട്.

sameeksha-malabarinews

പൊന്നാനി ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേ ടത്ത്, എസ്‌ഐ ആര്‍ യു അരുണ്‍, എസ്സിപിഒമാരായ നാസര്‍, എസ് പ്രശാന്ത് കു മാര്‍, ആര്‍ ജെ രഞ്ജിത് എന്നിവ രടങ്ങുന്ന സംഘമാണ് പ്രതിക ളെ പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!