ഡീസല്‍ റോഡിലൊഴുകി; ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു

കടലുണ്ടി : ടാങ്കര്‍ ലോറിയില്‍നിന്ന് ചോര്‍ന്ന ഡീസല്‍ റോഡില്‍ പരന്ന് ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണു. ശനി രാവിലെ പത്തോടെയാ ണ് സംഭവം. ഫറോക്കില്‍നിന്ന് പരപ്പനങ്ങാ ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറില്‍ നിന്ന് ചാലിയം അങ്ങാടി മുതല്‍ കടുക്കബ സാര്‍ വരെയാണ് ഡീസല്‍ റോഡില്‍ പരന്നൊ ഴുകിയത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മീഞ്ച ന്ത അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ ഇ ശിഹാബുദ്ധീന്റെ നേതൃ ത്വത്തില്‍ സേനാംഗങ്ങള്‍ ഒരു കിലോമീറ്ററോ ളം ദൂരത്തില്‍ റോഡില്‍ വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചു. ടാങ്കര്‍ ലോറി പരിശോധിച്ച് ഇന്ധനചോര്‍ച്ചയില്ല എന്ന് ഉറപ്പാക്കിയാണ് യാത്ര തുടരാന്‍ അഗ്‌നിരക്ഷാസേന അനുമതി നല്‍കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top