
തിരൂരങ്ങാടി: സജീവ സുന്നി പ്രവര്‍ത്തകനും ഐ സി എഫ് മെമ്പറുമായ പുകയൂര്‍ കുന്നത്ത് സ്വദേശി കാടേങ്ങല്‍ അലിഹസന്‍ (50) സൗദിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമാം അല്‍ഹസ മിലിട്ടറി ആശുപത്രിയിലെത്തിയ ഉടനെയായിരുന്നു അന്ത്യം.
പിതാവ്: പരേതനായ കെ എം കെ ഫൈസി പുകയൂര്‍ . മാതാവ്: പറമ്പന്‍ ഖദീജ. ഭാര്യ: പെരുവള്ളൂര്‍ സിദ്ധീഖാബാദ് മാട്ര സീനത്താണ് . മക്കള്‍: മുഹമ്മദ് ബിശ്ര്‍, സുവൈബത്ത്, ഫാത്തിമ ഹസന, ഫാത്തിമ ഹര്‍വ.
മരുമകന്‍: സ്വദേശി മുഹമ്മദ് നിജാബ് വേങ്ങര അരീക്കുളം .
ഐ സി എഫ് ജിദ്ദ ഷറഫിയ ഡിവിഷന്‍ സെനറ്റ് അംഗം മീറാന്‍ സഖാഫി പുകയൂര്‍, കേരള മുസ്ലിം ജമാഅത്ത് പുകയൂര്‍ സര്‍ക്കിള്‍ അംഗം ഇസ്മാഈല്‍ മിസ്ബാഹി, ഐ സി എഫ് ബഹ്‌റൈന്‍ സല്‍മാബാദ് സെന്‍ട്രല്‍ ഭാരവാഹി ഹംസ ഖാലിദ് സഖാഫി എന്നിവര്‍സഹോദരങ്ങളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


