പരപ്പനങ്ങാടി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കേവിഡ് കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ചെട്ടിപ്പടി സീതീന്റെ പുരയ്ക്കല്‍ കോയമോ(54)ന്റെ മൃതദേഹം ഖബറടക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആലുങ്ങല്‍ ഷെയ്ഖ് പള്ളിയിലാണ് ഖബറടക്കം നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇദേഹം മരിച്ചത്. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഇവിടെ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നെന്നാണ് കരുതുന്നത്.
ഖബറടക്ക ചടങ്ങുകള്‍ക്ക് പരപ്പനങ്ങാടി വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ജംഷി മാപ്പൂട്ടില്‍ , ജാഫര്‍ എന്‍ കെ ,സാലിഹ് എന്‍ കെ , ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരായ സ്റ്റാര്‍ മുനീര്‍ ,ജലീല്‍ കോണിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.




