Section

malabari-logo-mobile

മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന: ഡോ.സജിത്ബാബു

HIGHLIGHTS : Diabetes screening for all government employees: Dr. Sajitbabu

രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന നടത്തുമെന്ന്  ദേശീയ ആയുഷ് മിഷൻ ഡയറക്ടർ ഡോ.സജിത്ബാബു. ‘എന്നും ആയുർവേദം എന്നെന്നും ആയുർവേദം’ എന്ന ആശയത്തെ മുൻനിർത്തി തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

   പ്രിൻസിപ്പൽ ഡോ. ജി. ആർ. സുനിത അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യസർവകലാശാല മുൻ  പ്രൊവൈസ് ചാൻസലർ ഡോ. എൻ നളിനാക്ഷൻ, കായചികിത്സ വിഭാഗം പ്രൊഫസർ ഡോ. സുനിൽ ജോൺ, എ എം എ ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഇന്നസെന്റ് ബോസ്, ഡോ. ജ്യോതിലാൽ, എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സെറീന, മാധ്യമപ്രവർത്തകൻ എം. ബി. സന്തോഷ്, കേരള ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ആസോസിയേഷൻ  ജനറൽ സെക്രട്ടറി ഡോ.വി.ജെ സെബി, ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദുർഗാ പ്രസാദ് എന്നിവർ പ്രസംഗിച്ചു. കായ ചികിത്സ വിഭാഗം അസി. പ്രൊഫസർ ഡോ. സുനീഷ് മോൻ മോഡറേറ്ററായിരുന്നു. ഡോ. എസ്. ആർ. പ്രശാന്ത് സ്വാഗതവും ഡോ. ജെ. ജനീഷ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

ത്രിദിന ആയുർവേദ പ്രദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (ഒക്ടോബർ 22) ആരോഗ്യ സർവകലാശാലാ ഡീൻ ഡോ. ഡി. ജയൻ ‘പൊതുജനാരോഗ്യത്തിന് ആയുർവേദം ‘എന്ന വിഷയത്തിൽ വൈകുന്നേരം നാലിന് ക്ലാസെടുക്കും. നാളെ പ്രദർശനം സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!