Section

malabari-logo-mobile

ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായി; സൗദിയില്‍ ബലിപെരുന്നാള്‍ 28 ന്

HIGHLIGHTS : Dhul Hijjah moonrise visible; Eid al-Fitr in Saudi on 28

ജിദ്ദ: ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ 28 ന് ബുധനാഴ്ചയും അറഫാ സംഗമം ജൂണ്‍ 27 ന് ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. റിയാദ് നഗരത്തില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിര്‍ എന്ന നഗരത്തില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. വിശ്വാസികള്‍ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ഒരുമിച്ചുകൂടിയിരുന്നു.

sameeksha-malabarinews

പ്രവാചകന്‍ ഇബ്രാഹിമിന്റെ ത്യാഗസ്മരണയിലാണ് മുസ്ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷം ലോകമെമ്പാടും കൊണ്ടാടുന്നത്.

കേരളത്തില്‍ മാസം കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ നാളെ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി 20.6.2023 ചൊവ്വ ദുല്‍ഹിജ്ജ 1 ആയും അതനുസരിച്ച് ബലിപെരുന്നാള്‍ 29.6.2023 വ്യാഴം ആയിരിക്കുമെന്ന് ഖാളിമാരായ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!