Section

malabari-logo-mobile

‘ധീര പദ്ധതി’ രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം

HIGHLIGHTS : Dhira Project' second phase of training has started

വനിതാശിശു വികസന വകുപ്പ്സ്റ്റേറ്റ് നിര്‍ഭയ സെല്ല് നടപ്പാക്കുന്നധീര പദ്ധതിയുടെ രണ്ടാംഘട്ടപരിശീലനത്തിന് തുടക്കമായി. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ  ധീര 1 പദ്ധതിയുടെ ഉദ്ഘാടനം തിരുവാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌കര്‍ അലി നിര്‍വഹിച്ചു. തിരുവാലിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ രാമന്‍കുട്ടി  അധ്യക്ഷത വഹിച്ചു.  പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ്ട്രെയിനര്‍മാര്‍  മുഖേനെയാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം്.  മഞ്ചേരി നഗരസഭ, തിരുവാലി പഞ്ചായത്ത്, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നായി  300  കുട്ടികള്‍ക്കാണ് ഒന്‍പത്  ദിവസത്തെപരിശീലനം നല്‍കുന്നത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റാശ്ശേരി,  തിരുവാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ.സജ്‌ന, വാര്‍ഡ് മെംബര്‍ ഷാനി, സ്‌കൂള്‍  സ്റ്റാഫ്  സെക്രട്ടറി ശങ്കരനുണ്ണി, പി.ടി. എസ്.എം.സി വൈസ്ചെയര്‍മാന്‍ വേണു കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് .കെസാലിഹ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.

sameeksha-malabarinews

പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ നൂറിലധികം പെണ്‍കുട്ടികള്‍ക്ക് കേരള പോലീസിന്റെ സെല്‍ഫ് ഡിഫന്‍സ്ട്രെയിനര്‍മാരായ മലപ്പുറം .എസ്. വി.ജെ സോണിയ മേബിള്‍, വനിതാ പോലീസ് സ്റ്റേഷന്‍ എസ്.സി.പി.കെ. സിനിമോള്‍ എന്നിവര്‍  പരിശീലനം  നല്‍കി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഔട്ട്റീച്ച്  വര്‍ക്കര്‍നാഫിയ ഫര്‍സാന, ഫീല്‍ഡ് വര്‍ക്ക് ട്രെയിനീസ്  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!