Section

malabari-logo-mobile

ധീരജ് കോലപാതകം: നിഖില്‍ പൈലി അറസ്റ്റില്‍; പിടികൂടിയത് ബസില്‍നിന്ന്

HIGHLIGHTS : Dheeraj murder: Nikhil Pailey arrested; Arrested from the bus

തൊടുപുഴ: ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊന്നുവെന്നു സംശയിക്കുന്ന പ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലിയാണ് പിടിയിലായത്. രക്ഷപ്പെടാനുള്ള ബസ് യാത്രക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഇയാള്‍ പിടിയിലായത്.

അതേസമയം, ഇടുക്കി എന്‍ജനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്.

sameeksha-malabarinews

സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ കോളേജിലൂണ്ടായിരുന്ന പോലീസുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും നിഷേധാത്മക സമീപനമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ക്യാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. കുത്തേറ്റ ഒരാഴുടെ നില ഗുരുതരമാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയെ കുത്തിയത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!