Section

malabari-logo-mobile

ഭാര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ല;ധനുഷ്

HIGHLIGHTS : ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്ന് തമിഴ് സൂപ്പര്‍ താരം ധനുഷ്. അതേസമയം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങള...

aishwarya-dhanush-250413130425163750ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്ന് തമിഴ് സൂപ്പര്‍ താരം ധനുഷ്. അതേസമയം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് ധനുഷ് വ്യക്തമാക്കിയിട്ടുണ്ട്.

ധനുഷിപ്പോള്‍ ശമിതാഭ് എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ധനുഷ് അഭിനയിച്ച 3 എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യയാണ്.

sameeksha-malabarinews

സോനംകപൂര്‍ നായികയായ രാഞ്ചനയായിരുന്നു ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഈ ചിത്രം ബോക്‌സ്ഓഫീസില്‍ ഹിറ്റായിലെങ്കിലും പുതിയ ചിത്രമായ ഷമിതാബില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ധനുഷ് പറഞ്ഞു. ഹിന്ദിഭാഷ തനിക്ക് പ്രശ്‌നമായത് കൊണ്ട് ഡയലോഗുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി രാത്രിയില്‍ കണ്ണാടിക്ക് മുന്നില്‍ നിന്ന് തമിഴില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. കൂടാതെ അടുത്ത ദിവസം ഷൂട്ടിങ്ങിന് പോകും മുമ്പ് ഹിന്ദിയില്‍ പ്രാക്ടീസ് ചെയ്യുമായിരുന്നുവെന്നും ധനുഷ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!