കോഴിക്കോട് തീപ്പെട്ടി കമ്പനിയില്‍ വന്‍ തീപിടുത്തം

firകോഴിക്കോട് : ചെറുവണ്ണൂര്‍ കൊളത്തറ റോഡില്‍ ഹിന്ദുസ്ഥാന്‍ ടൈല്‍ കമ്പനിക്ക് സമീപം സ്ഥിതി ചെയ്യുന്ന തീപ്പെട്ടി കമ്പനിയില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള അര്‍ജുന്‍ മാച്ച് വര്‍ക്‌സ് തീപ്പെട്ടി കമ്പനിയിലെ അസംസ്‌കൃത വസ്തുക്കള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള 3 വണ്ടി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കമ്പനി പ്രവര്‍ത്തിച്ച രണ്ട് നില കെട്ടിടങ്ങളിലെ തീ രാത്രിയോടെ അണച്ചെങ്കിലും കെട്ടിടത്തിന് പുറത്ത് കൂട്ടിയിട്ട വസ്തുക്കളില്‍ തീപിടിച്ചത് ഏറെ നേരം പരിഭ്രാന്തിക്ക് ഇടയാക്കി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.

Share news
error: Content is protected !!
Scroll to Top