ദേവീവിലാസം എ.യു.പി.സ്‌കൂള്‍ മാനേജര്‍ ചുമതല ഇനി പരപ്പനങ്ങാടി എ.ഇ.ഒ യ്ക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് ജില്ലയിലെ അരിയല്ലൂര്‍
ദേവീവിലാസം എ.യു.പി. സ്‌കൂളിന്റെ മാനേജരായി പരപ്പനങ്ങാടി എ .ഇ.ഒയെ ചുമതലപ്പെടുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.

എയ്ഡഡ് വിദ്യാലയമാണെങ്കിലും മാനേജ്‌മെന്റ് സ്‌കുളിന് വേണ്ട കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. ഇതോടെ സ്‌കൂളിന്റെ കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം പ്രതിസന്ധിയിലായിരുന്നു. തുര്‍ന്ന് പൊതുജനങ്ങളും രക്ഷിതാക്കളും വിദ്യാലയ സംരക്ഷണ സമിതി രൂപീകരിച്ചാണ് ഇവിടെ അറ്റകുറ്റപ്പണികള്‍ ചെയ്തു വന്നത്.

നിലവിലെ മാനേജര്‍ മരിച്ചതിനു ശേഷം അനന്തരാവകാശികളൊന്നും മാനേജരായി ചുമതലയേറ്റിരുന്നില്ല .ഈ സാഹചര്യത്തിലാണ് മാനേജര്‍ ചുമതല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കി ഉത്തരവായത്.

Related Articles