ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ക്രെയിന്‍ അപകടം: മൂന്ന് പേര്‍ മരിച്ചു

ചെന്നൈ: ഷൂട്ടിങ്ങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇന്ത്യന്‍ 2 എന്ന കമല്‍ ഹാസന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്.സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേരാണ് മരിച്ചത്. സഹസംവിധായകരായ മധു, കൃഷ്ണ എന്നിവരും സെറ്റിലേക്ക് ഭക്ഷണം നല്‍കുന്ന യൂണിറ്റിലെ സഹായി കൃഷ്ണ എന്നിവരുമാണ് മരിച്ചത്. സെറ്റില്‍ ക്രെയിന്‍ മറിഞ്ഞുവീണാണ് അപകടം സംഭവിച്ചത്.

അപകട സമയത്ത് കമല്‍ഹാസനും സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ക്രെയിനിന്റെ അടിയില്‍പ്പെട്ടാണ് മൂന്നു പേരും മരിച്ചത്. പത്ത് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top