Section

malabari-logo-mobile

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ സ്വദേശി ദേവീപ്രസാദിന്

HIGHLIGHTS : Devi Prasad, a native of Perinthalmanna, received the Prime Minister's Political Ball Award

മലപ്പുറം: കുട്ടികള്‍ക്കായുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷി നിലയത്തിലെ മാസ്റ്റര്‍ ദേവീപ്രസാദിന്. കേരളത്തില്‍ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ വിഭാഗത്തില്‍ മികച്ച മൃദംഗവാദ്യകലാകാരനെന്ന അംഗീകാരത്തോടെയാണ് പുരസ്‌കാര ലബ്ധി.

പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ദേവീപ്രസാദിനെ പുരസ്‌കാരം സമ്മാനിച്ച് അഭിനന്ദിച്ചു.കേന്ദ്ര സര്‍ക്കാറിന്റെ പി.സി.സി.ആര്‍.റ്റി സ്‌കോളര്‍ഷിപ്പോടു കൂടി മൃദംഗവാദ്യപഠനം തുടരുന്ന ദേവീപ്രസാദ് മൃദംഗവാദ്യകലാകാരനും തിരുമാന്ധാംകുന്ന് ദേവസ്വം ക്ലാര്‍ക്കുമായ ദീപേഷിന്റെയും പൂപ്പലം അല്‍ഫദക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ പ്രസീതയുടെയും മകനാണ്. ദേവീപ്രസാദ് പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

sameeksha-malabarinews
ദേവീപ്രസാദ് അമ്മയ്ക്കും അച്ഛനുമൊപ്പം

പ്രശസ്ത മൃദംഗവിദ്വാന്‍മാരില്‍ ഒരാളായ മൃദംഗകലാശിരോമണി തിരുവനന്തപുരം വി സുരേന്ദ്രനാണ് ഗുരു. ആകാശവാണിയില്‍ നിന്ന് എ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റായി വിരമിച്ചയാണ് വി സുരേന്ദ്രന്‍. ഏഴാമത്തെ വയസ്സില്‍ കുമാരി ഗായത്രി ശിവപ്രസാദിന്റെ സംഗീതകച്ചേരിയ്ക്ക് ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മൃദംഗം വായിച്ചായിരുന്നു ദേവീപ്രസാദിന്റെ അരങ്ങേറ്റം. മൃദംഗവിദ്വാനും ദേവീപ്രസാദിന്റെ പിതാവുമായ അങ്ങാടിപ്പുറം ദീപേഷാണ് ആദ്യഗുരു. പ്രസിദ്ധ സംഗീത സദസ്സുകളായ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, കോഴിക്കോട് ത്യാഗരാജസംഗീത സദസ്സ്, തിരുവനന്തപുരം ഉദിയന്നൂര്‍ ആടിച്ചൊവ്വാ സംഗീത സദസ്സ്, അങ്ങാടിപ്പുറം ഞരളത്ത് സംഗീതോത്സവം, കണ്ണൂര്‍ മൃദംഗശൈലേശ്വരി സംഗീത സദസ്സ് തുടങ്ങി നിരവധി സംഗീതസദസ്സുകളിലും ദേവീപ്രസാദ് പങ്കെടുത്തിട്ടുണ്ട്. 2018ല്‍ ആലുവ ടാസ്സ് സംഗീത സഭ നടത്തിയ ആള്‍ കേരള മൃദംഗവാദന മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടി. കര്‍ണാടക സംഗീതത്തിലെ നിരവധി സംഗീതജ്ഞന്‍മാര്‍ക്കൊപ്പവും വയലിന്‍ വിദ്വാന്‍മാര്‍ക്കൊപ്പവും ഓടക്കുഴല്‍, വീണ വിദ്വാന്‍മാര്‍ക്കൊപ്പവും മൃദംഗം വായിക്കാനുള്ള ദേവീപ്രസാദിന് ഭാഗ്യവും ഉണ്ടായിട്ടുണ്ട്.

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനുമായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, രാഗരത്നം മണ്ണൂര്‍ എം.പി രാജകുമാരനുണ്ണി, വെച്ചൂര്‍.സി. ശങ്കര്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം എം.കെ തുഷാര്‍, സുപ്രസിദ്ധ വയലിന്‍ വിദ്വാന്‍മാരായ ടി.എച്ച് സുബ്രഹ്മണ്യം, സി.എ.എസ് അനുരൂപ്, ചെമ്പൈ സി.കെ വെങ്കിട്ടരാമന്‍, മാഞ്ഞൂര്‍ രജ്ഞിത്ത്, സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദ്വാന്‍ പത്മേഷ് പരശുരാമന്‍, പ്രശസ്ത വീണ വിദ്വാന്‍ പ്രൊഫ. പാലാ ബൈജു, എന്‍. രജ്ഞിത്ത് തുടങ്ങിയവരുടെ സംഗീത സദസ്സുകള്‍ക്ക് മൃദംഗം അകമ്പടി സേവിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!