അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അടക്കുമുള്ളവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചകേസ്;സംവിധായകന്‍ റാഫിയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ റാഫിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയില്‍ നിന്ന് മൊഴിയെടുത്തത്. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ മാനേജരെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ദിലീപും സംവിധായകന്‍ ബാലചന്ദ്രകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടപകളെ കുറിച്ചും മറ്റ് ബന്ധങ്ങളെ കുറിച്ചുമുള്ള കാര്യങ്ങളും അന്വേഷിക്കുന്നതിനായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. അതെസമയം ദിലീപിന്റെതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങള്‍ അറിയാനും വേണ്ടിയാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും നടന്നുകൊണ്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top