
പുനരുദ്ധാരണം പൂർത്തിയാക്കിയ താനാളൂർ പഞ്ചായത്തിലെ ദേവധാർ – വട്ടത്താണി ബൈപ്പാസ് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്‌തു. മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
രൂക്ഷമായ വെള്ളക്കെട്ടുള്ള മേഖലയിൽ പൂർണ്ണമായും ഉയർത്തി കോൺക്രീറ്റ് ചെയ്‌തും ഐറിഷ് നടത്തി റീടാർ ചെയ്‌തുമാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. കൂടാതെ 5 ലക്ഷം രൂപയുടെ അഴുക്കുചാൽ നിർമ്മാണത്തിനും പദ്ധതിയായിട്ടുണ്ട്. അതോടെ നിരന്തരമായ നാട്ടുകാരുടെ പരാതിക്കും പരിഹാരമാകും.
ചടങ്ങിൽ താനാളൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി. ജ്യോതി, കെ. ഫാത്തിമ ബീവി, സി. നാദിർഷ, ടി.കെ. ഷാജി, കുഞ്ഞാവ ഹാജി, അബ്ദുൾ ലത്തീഫ്, ഷൗക്കത്തലി, ടി.കെ നാസർ, മനോജ്, മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.




