അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. www.athidhi.lc.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

അതിഥി തൊഴിലാളികള്‍ക്ക് നേരിട്ടും തൊഴിലുടമകള്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ക്ക് അവരുടെ കീഴിലുള്ള തൊഴിലാളികളേയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം പോര്‍ട്ടലില്‍ ലഭ്യമാണ്.

രജിസ്ട്രേഷനോടൊപ്പം തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ സ്ഥാപനം മാറുമ്പോള്‍ രജിസ്ട്രേഷന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പഴയ സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേര്‍ക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് താമസസ്ഥലം വാടകയ്ക്ക് നല്‍കു…

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top