മുക്കത്ത് ഡെല്‍റ്റ പ്ലസ് വകഭേദം ; നാല് പേര്‍ ചികിത്സയില്‍

കോഴിക്കോട്: മുക്കത്ത് 4 പേര്‍ക്ക് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേര്‍ക്കാണ് വകഭേദം സ്ഥിരീകരിച്ചത്.

മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും. ഇവരുടെ വീടുകള്‍ക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

 

Share news
error: Content is protected !!
Scroll to Top