ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് 9 ജില്ലകളില്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ , മു നിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാ ര്‍ഡ് വിഭജനത്തിനുള്ള കരട് നിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള പരാതികളിന്‍ മേലുള്ള ഹീയറിംഗ് 9 ജില്ലകളില്‍ പൂര്‍ത്തിയായി. എല്ലാ ജില്ലകളിലെയും ഹീയറിംഗ് പൂര്‍ത്തിയായ ശേഷം കമ്മീഷന്‍ യോഗം ചേര്‍ന്ന് കരടില്‍ വരുത്തേണ്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതും ആണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂടിയായ ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ ഷാജഹാന്‍ അറിയിച്ചു.

വിവിധ ജില്ലകളില്‍ നടന്ന ഹിയറിങ്ങില്‍ കമ്മീഷന്‍ ചെയര്‍മാനോടൊപ്പം അംഗങ്ങളായ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ് ജോസ്‌ന മോള്‍ എന്നിവരും പങ്കെടുത്തു.

ഫെബ്രുവരി 11ന് കാസര്‍ഗോഡ്, 12ന് കണ്ണൂര്‍, 13, 14 തീയതികളില്‍ കോഴിക്കോട്, 15ന് വയനാട്, 21, 22 തീയതികളില്‍ തിരുവനന്തപുരം ജില്ലകളില്‍ ഹിയറിങ് നടക്കും.

ഭൂപടവും അനുബന്ധരേഖകളും ലഭിച്ച പരാതികളുടെ സംഗ്രഹവും ഡിജിറ്റല്‍ ആക്കിയത് കാരണം ഹിയറിങ് പ്രക്രിയ പരാതിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പരാതി നല്‍കിയവരില്‍ ഹിയറിങ്ങിന് ഹാജരായ മുഴുവന്‍ പേരെയും നേരില്‍ കേട്ടതായി കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top