ബാറിന് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

തിരൂരില്‍ ബാറിന് സമീപം ഒരു സംഘം അക്രമം നടത്തിയത് ചോദ്യം ചെയ്യാന്‍ ശ്രമിച്ച നിറമരുതൂര്‍ സ്വദേശിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.ആലുങ്ങല്‍ സ്വദേശി താണിക്കാട്ട് മാനുപ്പ എന്ന് വിളിക്കുന്ന ഷറഫുദ്ദീന്‍(35) ആണ് പോലീസിന്റെ പിടിയിലായത്.

തന്റെ സുഹൃത്തിനെ ഒരു സംഘം മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതില്‍ കത്തികൊണ്ട് വയറിന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിന് രണ്ട് കുത്തേറ്റ നിറമരുതൂര്‍ സ്വദേശി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതി മുമ്പും വധശ്രമ കേസില്‍ റിമാന്‍ഡില്‍ ആയിട്ടുണ്ട്.ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top