Section

malabari-logo-mobile

ഗുസ്തി താരങ്ങളുടെ സമരവേദി ദല്‍ഹി പോലീസ് പൊളിച്ച് നീക്കി

HIGHLIGHTS : Delhi Police demolished the venue of the wrestlers

ദില്ലി: ഗുസ്തി താരങ്ങളുടെ സമരവേദി ദല്‍ഹി പോലീസ് പൊളിച്ചുമാറ്റി. ജന്തര്‍മന്തറില്‍ നിന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമര വേദികള്‍ പൊളിച്ചു നീക്കിയത്.

സമരവേദിയിലെ കട്ടിലുകളും ഫാനുകളും മെത്തകളും ഗുസ്തിതാരങ്ങളുടെ സാമഗ്രികളെല്ലാം പോലീസ് ഇവിടെ നിന്ന് എടുത്തുമാറ്റിയിരിക്കുകയാണ്.

sameeksha-malabarinews

ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ താരങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മാര്‍ച്ച് നടത്തിയ സാക്ഷി മാലിക്, ബജ്‌റംഗ് പൂനി, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പതാക കൈയിലേന്തി പ്രതിഷേധിച്ച വിനേഷ് ഫോഗട്ടിനെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു.

ദല്‍ഹി അതിര്‍ത്തിയില്‍ വെച്ച്തന്നെ താരങ്ങളെ പോലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ്മറികടന്ന് പോകാന്‍ ശ്രമം നടത്തിയ താരങ്ങളെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ സിപിഎം നേതാവ് സുഭാഷിണി അലി, സിപിഐ നേതാവ് ആനി രാജ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ കര്‍ഷകനേതാക്കളെയും പോലീസ് ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!