ദില്ലി മെട്രോ സ്‌റ്റേഷനുകള്‍ ‘കൗണ്ടര്‍ ലെസ്’ ആകുന്നു: ഇനി ആശ്രയം ടിക്കറ്റ് വെന്റിങ് മെഷിനുകള്‍ മാത്രം

ദില്ലി : തലസ്ഥാനനഗരിയിലെ മെട്രോ സ്‌റ്റേഷനുകള്‍ പുതിയ പരിഷ്‌ക്കരണത്തിനൊരുങ്ങുന്നു. ഭുരിപക്ഷം മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ഡിഎംആര്‍സി ആലോചിക്കുന്നത് അതിന് പുറമെ വെന്റിങ് മെഷിനുകളില്‍ നിന്നാകും ടോക്കണുകള്‍ എടുക്കേണ്ടത്.

മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 227 സ്റ്റേഷനുകളാണ് ഉണ്ടാകുക. ഇപ്പോളുള്ള 183 സ്‌റ്റേഷനുകളില്‍ 118 ഇടത്തും ടിക്കറ്റ് വെന്റിങ് മിഷനുകള്‍ സ്ഥാപിക്കും. മൂന്നാം ഘട്ടത്തില്‍ പണി പൂര്‍ത്തിയാക്കുന്ന സ്റ്റേഷനുകള്‍ ഇത്തരത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
519 ടിക്കറ്റ് വെന്റിങ്ങ് മിഷനുകളാണ് മൊത്തത്തില്‍ സ്ഥാപിക്കുക.

Related Articles