ആശുപത്രിയില്‍ പ്രവേശനം കിട്ടാതെ കോവിഡ് രോഗി മരിച്ചു; ഡോക്ടറെ ഓടിച്ചിട്ട് തല്ലി ബന്ധുക്കള്‍

ന്യൂഡല്‍ഹി: കിടക്കളില്ലാത്തതിനാല്‍ ഐ.സി.യുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് ബാധിതയായ 67 കാരി മരിച്ചതോടെ ഡല്‍ഹിയിലെ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറേയും നഴ്സുമാരേയും ആക്രമിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കമ്പി കൊണ്ടാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച 67 കാരിയെ ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐ.സി.യുവിലേക്ക് മാറ്റാനായില്ല. ചൊവ്വാഴ്ച രാവിലെ രോഗി മരിച്ചു.

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായിത്തന്നെ തുടരുകയാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍.

പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരണപ്പെട്ടത്

 

Share news
error: Content is protected !!
Scroll to Top