Section

malabari-logo-mobile

ഡല്‍ഹി ചലോ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് ; മാര്‍ച്ച് അവസാനിപ്പിക്കണമെന്ന് കേന്ദ്രം

HIGHLIGHTS : പോലീസ് ജലപീരങ്കിയും ഗ്രനേഡും ഉള്‍പ്പെടെ പ്രയോഗിച്ചെങ്കിലും പിന്മാറാതെ മൂന്നാം ദിവസവും കര്‍ഷക സമരം തുടരുന്നു . കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്...

പോലീസ് ജലപീരങ്കിയും ഗ്രനേഡും ഉള്‍പ്പെടെ പ്രയോഗിച്ചെങ്കിലും പിന്മാറാതെ മൂന്നാം ദിവസവും കര്‍ഷക സമരം തുടരുന്നു . കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താമെന്നും സമരക്കാര്‍ പിന്മാറണമെന്നും കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹിയിലേക്ക് കടക്കാനുള്ള അനുമതി നേരത്തെ ലഭിച്ചിരുന്നു.

എത്ര ദിവസം കഴിഞ്ഞാലും ഇവിടെ തുടരാനായി ഭക്ഷണ സാധനങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയാണ് കര്‍ഷകര്‍ ഇവിടേക്ക് എത്തിയിരിക്കുന്നത് .
പ്രതിഷേധിക്കാന്‍ ജന്തര്‍ മന്തറോ രാംലീലയോ അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സിംഗു അതിര്‍ത്തിയിലും പ്രക്ഷോഭം തുടരുകയാണ്.

sameeksha-malabarinews

നിലവില്‍ ബുറാഡി നിരങ്കാരി മൈതാനത്താണ് കര്‍ഷകര്‍ക്ക് സംഘടിക്കുന്നതിനുള്ള അവസരം പോലീസ് നല്‍കിയിരിക്കുന്നത്. ഇനിയും ധാരാളം കര്‍ഷകര്‍ ഇവിടേക്ക് എത്താനും സമരം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ മാര്‍ച്ച് രണ്ടാം ദിവസം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!