Section

malabari-logo-mobile

കെജ്രിവാളിന് തിരിച്ചടി: രാജ്യസഭയിലും ഡൽഹി ബിൽ പാസാക്കി; പ്രതിപക്ഷം ഇറങ്ങിപ്പോയി

HIGHLIGHTS : Arvind Kejriwal described the passage of the bill as a sad day for Indian democracy

ന്യൂഡൽഹി: ഡൽഹിക്ക് മേൽ ലഫറ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസാക്കി. വിവാദ ബില്ലിൽ ശക്തമായ എതിര്‍പ്പ് അറിയിച്ച് കോണ്‍ഗ്രസും ഡൽഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമടക്കമുള്ള പ്രതിപക്ഷ പാ‍ർട്ടികള്‍ സഭയിൽ നിന്നും ഇറങ്ങിപ്പോയി.

2013 ൽ അധികാരത്തിൽ വന്നതിനുശേഷം തുടര്‍ച്ചയായി ലെഫ്റ്റനന്റ് ഗവർണറുമായി കലഹിച്ച അരവിന്ദ് കെജ്‌രിവാൾ സർക്കാരിന് കനത്ത തിരിച്ചടിയായാണ് ഈ ബിൽ ഉണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

sameeksha-malabarinews

സംസ്ഥാന സര്‍ക്കാരിനേക്കാള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകുന്നതാണ് ഈ ബിൽ. കഴിഞ്ഞ ദിവസം ഇത് ലോക് സഭയിലും പാസാക്കിയിരുന്നു.

ബിൽ പാസാക്കിയ സംഭവത്തെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുഖ ദിനം എന്നാണ് കെജ്രിവാൾ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. അധികാരം തിരികെ എത്തിക്കുന്നതിനുള്ള പോരാട്ടം വീണ്ടും തുടരുമെന്നും അദ്ദേഹത്തിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു.

പ്രതിബന്ധങ്ങൾ എന്തുതന്നെയായാലും ഞങ്ങൾ നല്ല പ്രവർത്തനം തുടരും. ജോലി നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യില്ല. അദ്ദേഹം ട്വീറ്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!