അണ്ണാ ഹസാരെയെ കൊല്ലാന്‍ കെജ്രിവാള്‍ ശ്രമിച്ചെന്ന് അഗ്നിവേശ്

M_Id_380513_Swami_Agniveshന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ അണ്ണാ ഹസാരെയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് സ്വാമി അഗ്നിവേശ്. ഹിന്ദി ദിനപ്പത്രമായ ദൈനിക് ജാഗരണിനോട് സംസാരിക്കവേയാണ് സാമൂഹ്യ പ്രവര്‍ത്തകനും അഴിമതി വിരുദ്ധ സമരത്തിലെ സജീവ പങ്കാളിയുമായ സ്വാമി അഗ്‌നിവേശ് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ കെജ്രിവാളിനെതിരെ ഈ ആരോപണവുമായി രംഗത്തെത്തിയത്.

രാഷ്ട്രീയ ഗുരുവും വഴികാട്ടിയുമായ അണ്ണാ ഹസാരെയെ രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് കെജ്രിവാള്‍ കൊല്ലാന്‍ ശ്രമിച്ചതെന്നം അഗ്നിവേശ് പറയുന്നു. അഴിമതി വിരുദ്ധ ക്യാംപെയ്‌നിന്റെ ഭാഗമായി അണ്ണ ഹസാരെ ഉപവാസം ഇരിക്കുമ്പോഴാണ് കെജ്രിവാള്‍ ഈ ശ്രമം നടത്തിയത്. ലോക്പാല്‍ ബില്‍ തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അണ്ണാ ഹസാരെയുടെ ഉപവാസം.

സമരത്തിന്റെ നാലാം ദിവസം തന്നെ യു പി എ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ ഉപവാസ സമരം തുടരാന്‍ അണ്ണാ ഹസാരെയെ കെജ്രിവാള്‍ നിര്‍ബന്ധിച്ചു. കെജ്രിവാളിന്റെ ആവശ്യപ്രകാരം ഹസാരെ പത്ത് ദിവസം വരെ ഉപവാസം തുടര്‍ന്നു അണ്ണാ ഹസാരെയുടെ ആരോഗ്യം നശിപ്പിക്കാനും അദ്ദേഹത്തെ കൊലപ്പെടുത്താനുമായിരുന്നു കെജ്രിവാളിന്റെ ശ്രമം എന്നും അഗ്നിവേശ് പറയുന്നു.

Share news
error: Content is protected !!
Scroll to Top