നിയന്ത്രണം വിട്ട ലോറി വീട്ടുവളപ്പിലേക്ക്‌ ഇടിച്ചുകയറി

lorry accidentപരപ്പനങ്ങാടി: കൊടക്കാട്‌ കൂട്ടുമൂച്ചിയില്‍ ചരക്ക്‌ ലോറി നിയന്ത്രണം വിട്ട്‌ വീട്ടുവളപ്പിലേക്ക്‌ ഇടിച്ചുകയറി. വീട്ടിന്റെ മതില്‍ തകര്‍ത്ത ലോറി മൂന്ന്‌ വൈദ്യുതി പോസ്‌റ്റുകളും ഇടിച്ച്‌ തകര്‍ത്ത ശേഷമാണ്‌ നിന്നത്‌. ഇന്നലെ രാത്രി പത്തരയോടെയാണ്‌ അപകടം ഉണ്ടായത്‌. കോഴിക്കോട്‌ നിന്ന്‌ കോട്ടയത്തേക്ക്‌ ചരക്കുമായി പോവുകയായിരുന്ന ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.

അപകടത്തെ തുടര്‍ന്ന്‌ ഇവിടെ മണിക്കൂറുകലോളം വൈദ്യുതി നിലച്ചു.

Share news
error: Content is protected !!
Scroll to Top