മുംബൈ: ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയെ മുംബൈയിലെ വാങ്കഡേ സ്‌റ്റേഡിയത്തില്‍ കടക്കുന്നതില്‍ നിന്നും തടഞ്ഞു. ഐ പി എല്‍ ക്രിക്കറ്റ് നടക്കുന്ന സമയമായതിനാല്‍ സ്റ്റേഡിയത്തില്‍ കടക്കാനാവില്ല എന്ന കാരണം പറഞ്ഞാണ് സുരക്ഷാ ജീവനക്കാര്‍ നടിയെയും സംഘത്തെയും തടഞ്ഞത്.
സഞ്ജയ് ഗുപ്തയുടെ പുതിയ ചിത്രമായ ജസ്ബയുടെ ഷൂട്ടിംഗിനായി സ്റ്റേഡിയത്തിലെത്തിയതായിരുന്നു ഐശ്വര്യ റായ്. ബോളിവുഡില്‍ ഐശ്വര്യ റായിയുടെ തിരിച്ചുവരവ് ചിത്രമാണ് ജസ്ബ. സ്‌റ്റേഡിയത്തില്‍ ഷൂട്ടിംഗ് നടത്താന്‍ ഐശ്വര്യ റായിക്കും സംഘത്തിനും അനുമതി ഉണ്ടായിരുന്നതാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ കളി നടക്കുന്ന കാരണം പറഞ്ഞാണ് ഇവരെ സ്റ്റേഡിയത്തില്‍ കയറ്റാതിരുന്നത്.
ഇതിന് മുമ്പ് ഷാരൂഖ് ഖാനെയും മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ കയറുന്നതില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച ജീവനക്കാരുമായി ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷാരൂഖ് ഖാന്‍ സ്‌റ്റേഡിയത്തില്‍ കടക്കുന്നത് വിലക്കിയിരുന്നു. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടാണ് വാങ്കഡെ സ്‌റ്റേഡിയം.




