തൃശൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമം

Untitled-1 copyതൃശ്ശൂര്‍: തൃശ്ശൂരില്‍ പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഈ ശ്രമം എന്നാണ് അറിയുന്നത്. തൃശ്ശൂര്‍ അരിമ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ മേല്‍ കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 20കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുബ്രഹ്മണ്യന്‍ കോവില്‍ റോഡില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന കുട്ടിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചവരേയും കാറിടിച്ച് തെറിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പെണ്‍കുട്ടിയെ രക്ഷിയ്ക്കാന്‍ ഓടിക്കൂടിയ അയല്‍ക്കാരാണ് അപകടത്തിലായത്.

സംഭവത്തില്‍ ഒരു ആണ്‍കുട്ടി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതുമായി ബന്ധപ്പെട്ട മുന്‍പും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കാറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഇയാളുടെ മകനാണ് കാര്‍ ഓടിച്ചിരുന്നത്. യുവാവിന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.

Share news
error: Content is protected !!
Scroll to Top