തിരൂര്‍: ലോറിക്കടിയിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന്‍ ചക്രങ്ങള്‍ക്കടിയില്‍ പെട്ട് മരിച്ചു. നിറമരുതൂര്‍ മൂച്ചിപ്പടി സ്വദേശി ആലിങ്ങല്‍ വീട്ടില്‍ ശങ്കരനാരായണന്‍((32) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകീട്ട് നാലരമണിയോടെ മീനടത്തൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്‌ജിന് മുകളില്‍ വെച്ചാണ് അപകടം നടന്നത്.
മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ശങ്കരനാരായണന്റെ ബൈക്കിന്റെ ഹാന്റില്‍ എതിരെ വന്ന ലോറയില്‍ കുരുങ്ങി ഇയാള്‍ തെറിച്ച് വിഴുകയായരുന്നു. ബൈക്കില്‍ നിന്ന് വീണ് ശങ്കരനാരായണന്റെ ശരീരത്തിലൂടെ എതില്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. മൃതദേഹം ലോറിക്കടിയില്‍ കുടിങ്ങികിടന്നതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇതേ തുടര്‍ന്ന് തിരൂര്‍ താനൂര്‍ റൂട്ടില്‍ ഗാതഗതം ഏറെനേരം തടസ്സപ്പെട്ടു.ിരുന്നു.
താനൂര്‍ പോലീസെത്തി ഇന്‍ക്വസ്‌റ്റ് നടത്തി. മൃതദേഹം തീരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുക്കുകയാണ്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കാരം ബുധനാഴ്‌ച വീട്ടുവളപ്പില്‍ നടക്കും ആലുങ്ങല്‍ മാധവന്‍ നായരുടെ മകനാണ്. .




