Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ പ്രതികള്‍ പിടിയില്‍

HIGHLIGHTS : Defendants arrested for smuggling sandalwood from Calicut University campus

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തി കൊണ്ട് പോയ കേസിലെ പ്രതികളെ തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടന്‍ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിര്‍ദൗസ് (36) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 5 ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. മോഷണ സംഘത്തിലെ നാല് പേരെ ബുധനാഴ്ചയാണ് പിടികൂടിയത്.

മോഷണം പോയ ചന്ദന തടികളും, പ്രതികള്‍ ഉപയാഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം പോയ ചന്ദന തടികള്‍ പെരുവള്ളൂര്‍ കൊല്ലം ചിന യിലെ ഗോഡൗണില്‍ നിന്നും ഇന്നലെയാണ് കണ്ടെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം ജില്ലാ പോലീസ് പ്രത്യേക അന്വാണം സംഘം രൂപീകരിച്ച് നടത്തിയ അന്വാഷണത്തിലാണ് പ്രതികള്‍ ഒരാഴ്ചക്കകം പിടിയിലായത്.

sameeksha-malabarinews

തേഞ്ഞിപ്പലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒമാരായ എം. റഫീഖ്, പി.കെ വിജേഷ്, പി. രൂപേഷ്, ബിജു ഷോബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെഅറസ്റ്റ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!