ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിക്കുന്നത് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഖൈറുന്നീസ താഹിര്‍ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് ഡോ. വി.പി. ഹാറൂണ്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗണ്‍സില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ നേതൃസമിതി ചെയര്‍മാന്‍ വിനോദ്കുമാര്‍ തള്ളാശ്ശേരി മുഖാതിഥിയായി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് മലയാളത്തില്‍ പി.എച്ച്.ഡി. നേടിയ ലൈബ്രറി പ്രവര്‍ത്തകയായ ഡോ. ഇ.വി. ഫബീന, കീരനല്ലൂര്‍ മാരത്തോണില്‍ പത്ത് കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ ലൈബ്രറി എക്സിക്യുട്ടീവ് അംഗം അബ്ദുള്ള മൂഴിക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി. നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ അസീസ് കൂളത്ത്, എം. അഹമ്മദലി ബാവ, മീഡിയ ലൈബ്രറി സെക്രട്ടറി സി. അബ്ദുറഹ്മാന്‍കുട്ടി, വൈസ് പ്രസിഡന്റ് ഷനീബ് മൂഴിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top