പരപ്പനങ്ങാടി: എസ്എഫ്‌ഐ തിരൂരങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ലോക്കല്‍ ഒളിമ്പിക്‌സിന് നെടുവയില്‍ തുടക്കം. ലഹരിയാവാം കളിയിടങ്ങളുടെ എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരെയാണ് ഏരിയയിലെ മുഴുവന്‍ ലോക്കലിലും ലോക്കല്‍ ഒളിമ്പിക്‌സ് എന്ന രീതിയില്‍ കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുന്നത്. ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, മരത്തോണ്‍, ബീച്ച് ഗെയിംസ് അതിലേറ്റിക്‌സ് എന്നിവയാണ് വിവിധ ലോക്കലുകളിലായി നടക്കുന്നത്.
ഏരിയ തല ഉദ്ഘാടനം നെടുവയില്‍ വച്ച് നടക്കുന്ന ബാഡ്മിന്റണ്‍ മത്സരത്തോടുകൂടി ആരംഭിച്ചു. ഏരിയ തല ഉദ്ഘാടനം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സൂരജ് വി കെ നിര്‍വഹിച്ചു.പരിപാടി ക്ക് SFI തിരൂരങ്ങാടി ഏരിയ സെക്രട്ടറി മുഹമ്മദ് സിയാദ് സ്വാഗതവും എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് സിദ്ധാര്‍ഥ് അധ്യക്ഷനായ ഉദ്ഘാടനപരിപാടിയില്‍, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ടി കാര്‍ത്തികേയന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
എസ് എഫ് ഐ ഏരിയ ജോയിന്റ് സെക്രട്ടറി നിള വി കെ നന്ദി പറഞ്ഞു, മത്സരം നിര്‍ദ്ദേശങ്ങള്‍ ഏരിയ വൈസ് പ്രസിഡണ്ട് നഫ്‌നാന്‍ ഇ വിശദീകരിച്ചു. ബാഡ്മിന്റണ്‍ മത്സരത്തില്‍ 12 ടീമുകള്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



