Section

malabari-logo-mobile

തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം

HIGHLIGHTS : തൃശൂര്‍ : ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തും. ഏപ്രില്‍ 23 നാണ്...

തൃശൂര്‍ : ഈ വര്‍ഷത്തെ തൃശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തും. ഏപ്രില്‍ 23 നാണ് പൂരം.

രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും.രണ്ടാഴ്ച കൂടുമ്പോള്‍ സമിതി യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ പരിശോധിക്കും. മാര്‍ച്ചില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായത്.

sameeksha-malabarinews

പൂരം എക്‌സിബിഷനും കൊവിഡ് നിയന്ത്രണങ്ങളോടെ നടത്താനാണ് തീരുമാനം. വി.എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേര്‍ന്നത് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!