ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം;സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ

ദില്ലി: രാജ്യത്ത് ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഇന്ത്യയില്‍ നിമയമാനുസൃതം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകള്‍ക്ക് മാത്രം അനുമതി നല്‍കു. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്നും സമൂഹ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം എന്നും മന്ത്രി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളെ ബഹുമാനിക്കുന്നതായും ഡിജിറ്റല്‍ ഇന്ത്യയില്‍ അവയ്ക്ക് വലിയ പങ്കാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഫോളോവര്‍മാരാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇതുവഴി പണസമ്പാദനത്തിനും വ്യാപാരത്തിനും സ്വാതന്ത്ര്യമുണ്ട് എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളും ഭരണഘടനയും അനുസരിക്കണമെന്ന് അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top